Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെലെസ്റ്റിയൽ നൈറ്റ് ' ടിക്കറ്റ് വിൽപന

celestical-night

സിഡ്നി ∙ സിഡ്നി ബെഥേൽ മാർത്തോമാ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി 'സെലെസ്റ്റിയൽ നൈറ്റ് -സീസൺ -2 ' വിന്റെ ടിക്കറ്റ് വിൽപനയുടെ ഉത്ഘാടനം മാർത്തോമാ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഗ്രീഗോറിയോസ് മാർ സ്തെപ്പാനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഞായറാഴ്ച ബെഥേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി റവ .തോമസ് കോശിയുടെയും കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഡോക്ടർ ജോൺ ജേക്കബ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ ഫൈനലിസ്റ്റും, ക്രിസ്തീയ സംഗീതരംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവേൽ ഹെന്ററി ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നയിക്കുന്ന ഗാനമേളയാണ്‌ പരിപാടിയുടെ പ്രധാന ആകർഷണം. മലയാളം ,തമിഴ് ,ഹിന്ദി ഗാനങ്ങൾ കൂടാതെ ഇംഗ്ലീഷ് ഗാനങ്ങളും ഇമ്മാനുവേൽ ഹെന്ററിയും സംഘവും ആലപിക്കും. ഇതു കൂടാതെ വിവിധ നൃത്ത രൂപങ്ങൾ, അക്കാപ്പെല്ല, ഗായക സംഘം അവതരിപ്പിക്കുന്ന ഗാനങ്ങൾ എന്നിവയും നടക്കും. ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ഡ്രോയും പരിപാടിക്കിടയിൽ ക്രമീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾക്ക് ജോൺ തോമസ് 0411 667 084ഷാജി തോമസ് 0402 038 492 എന്നിവരുമായി ബന്ധപ്പെടുക

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.