Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുട്ടികളുടെ ജീവനെടുക്കുന്ന 'ബ്ലൂ വെയില്‍' ഗെയിം സ്രഷ്ടാവ് അറസ്റ്റില്‍; റഷ്യയിലെ പാവം പോസ്റ്റ്മാന്‍

ilya-sidorov

മോസ്കോ∙ കുട്ടികളെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന 'ബ്ലൂ വെയില്‍' ഗെയിമിന്റെ സ്രഷ്ടാവിനെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. 50 വെല്ലുവിളികളുള്ള കളിക്കൊടുവില്‍ കുട്ടികളോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഗെയിമിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇല്യന്‍ സിദോറോവ് എന്ന ഇരുപത്തിയാറുകാരനായ പോസ്റ്റ്മാനെയാണ് മോസ്‌കോയില്‍ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഗെയിമിന് അടിമകളായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇയാളില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകളും ഒരു ടാബും നിരവധി സിം കാര്‍ഡുകളും പിടിച്ചെടുത്തു. 

ഇത്തരത്തില്‍ ഗെയിം വികസിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചുവെന്നാണു പൊലീസ് വ്യക്തമാക്കിയത്. ഒരു പെണ്‍കുട്ടിയോടു കളിക്കൊടുവില്‍ ട്രെയിനിനു മുന്നില്‍ ചാടാന്‍ നിര്‍ദേശിച്ചതിനെക്കുറിച്ചു പൊലീസ് ചോദിച്ചപ്പോള്‍ സിദോറോവ് പൊട്ടിക്കരഞ്ഞു. കുട്ടികളേയും കൗമാരക്കാരെയും ലക്ഷ്യമിട്ടാണു ബ്ലൂവെയില്‍ ഗെയിം രംഗത്തെത്തിയത്. ആദ്യം റഷ്യയില്‍ അവതരിച്ച ഗെയിം പിന്നീടു ലോകമാകെ പരന്നു. 

അമ്പതു ദിവസങ്ങളില്‍ അമ്പതു വെല്ലുവിളികളാണ് ഗെയിം ഉയര്‍ത്തുന്നത്. ഹൊറര്‍ സിനിമകള്‍ കാണുന്നതു മുതല്‍ അര്‍ധരാത്രി നിരത്തിലൂടെ നടക്കുക, കൈയില്‍ തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുക തുടങ്ങിയ വെല്ലവിളികളാണ് ഇവര്‍ കുട്ടികള്‍ക്കു നല്‍കുന്നത്. മാനസിക നില തകരാറിലാകുന്ന കുട്ടിക്കള്‍ക്കുള്ള അവസാനത്തെ വെല്ലുവിളി ആത്മഹത്യയാണ് എന്നതാണ് ഏറെ കൗതുകകരം. യുഎഇ സ്‌കൂളികളിലേക്ക് ഗെയിം എത്തിയതിന്റെ ആശങ്കയിലാണു മാതാപിതാക്കള്‍. എന്നാല്‍ അത്തരത്തില്‍ ഒരു ആത്മഹത്യയും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊലീസ് വിശദീകരിച്ചു. ഗെയിമുകള്‍ക്കെതിരേ ജാഗ്രത പാലിക്കാനും അവര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്നലെ അറസ്റ്റിലായ സിദോറോവിന്റെ ഗെയിം കളിച്ച ഒരു പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മുറിവുകളുമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ബ്ലൂ വെയില്‍ ഗെയിം വികസിപ്പിച്ച ഫിലിപ്പ് എന്ന ഇരുപത്തിരണ്ടുകാരനെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബ്ലൂവെയില്‍ ഗെയിമില്‍ പങ്കെടുത്ത 16 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. തന്റെ വാക്കു കേട്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍ ശരിക്കും ചവറുകളാണെന്നാണ് ഫിലിപ്പ് പറഞ്ഞത്. എന്നാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ജയിലില്‍ കഴിയുന്ന ഫിലിപ്പിന് നിരവധി പെണ്‍കുട്ടികളാണ് പ്രണയലേഖനം അയയ്ക്കുന്നത്. ഫെബ്രുവരിയില്‍ രണ്ടു പെണ്‍കുട്ടികള്‍ ഈ ഗെയിമിനൊടുവില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.