Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 22 പേര്‍ക്കു പരുക്ക്

zug

വിയന്ന∙ ഓസ്ട്രിയയില്‍ ട്രെയിനപകടത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഓബര്‍ ഓസ്ട്രിയയിലെ ലീയോ ബോണ്‍ ജില്ലയിലാണ് അപകടമുണ്ടായത്. നിക്ലാസ് ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനടുത്തായിരുന്നു അപകടം.

zug-1

ഇന്നലെ ഉച്ചയ്ക്ക് 12.45 ന് ജര്‍മ്മനിയുടെ യൂറോ ജെറ്റും ഓസ്ട്രിയന്‍ ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് കൂട്ടിയിടിക്കുള്ള കാരണമായി പ്രാഥമിക നിഗമനം. കൂട്ടിയിടിയെ തുടർന്നു നിരവധി ബോഗികള്‍ പാളം തെറ്റി. കൂട്ടിയിടിയില്‍ യൂറോ സിറ്റിയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണു മരിച്ചത്.

tr2

ഗ്രാസില്‍ നിന്നും വരികയായിരുന്നു യൂറോ സിറ്റി. പരുക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. മൂന്ന് അഗ്നിശമനസേനാ വാഹനങ്ങളും 21 ആംബുലന്‍സുകളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അപകടത്തില്‍ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.
 

tr1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.