Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിയന്ന മലയാളികളുടെ സ്‌നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകള്‍ക്ക് കൈമാറി 

 ജോബി ആന്റണി 
Ockhi-Relief-Concert-Vienna-2

വിയന്ന∙ ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ വിദ്യാർഥികളെ സഹായിക്കാന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ 15 കുട്ടികളുടെ പഠനാവശ്യത്തിനായി നല്‍കി. ഫാ. വില്‍സണ്‍ നയിച്ച സംഗീത പരിപാടിയ്‌ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നല്‍കിയത്.

Ockhi-Relief-Concert-Vienna-5

പൂന്തുറയിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് അര്‍ഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്സി, ഫാ. ജയ്മോന്‍, ഡോ. സി. ആന്‍ പോള്‍, രാജന്‍ അയ്യര്‍ എന്നിവര്‍ ‌കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

Ockhi-Relief-Concert-Vienna

പൂന്തുറയിലെ സെന്റ് തോമസ് പള്ളിയില്‍ സംഘടപ്പിച്ച ചടങ്ങില്‍ ഫാ. ജസ്റ്റിന്‍ ജൂഡിന്‍ (വികാരി), ഫാ. വെട്ടാരമുറിയില്‍, ഡോ. സി. ഫാന്‍സി പോള്‍, വിനോദ് സേവ്യര്‍, മാത്യൂസ് കിഴക്കേക്കര (വിഎംഎ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍), രാജന്‍ അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Ockhi-Relief-Concert-Vienna-3

--

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.