Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സര്‍ലന്‍ഡിലെ വാര്‍ഷിക ധ്യാനത്തിനു മാര്‍ പ്രിന്‍സ് ആന്റണി പനേങ്ങാടന്‍ നേതൃത്വം നല്‍കും

retreat

 മലബാര്‍ ക്രൈസ്തവ സമൂഹത്തിന്‍റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 23,24,25 തീയതികളില്‍ സൂറിക് സെന്റ്‌ തെരേസാ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം നയിക്കുന്നത് സുവിശേഷ പ്രസംഗകനും മിഷനറിയുമായ

അദിലാബാദ് ബിഷപ്‌ മാര്‍ പ്രിന്‍സ് ആന്റണി പനേങ്ങാടന്‍ ആണ്. മാര്‍ച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് 8 വരെയും 24 ശനിയാഴ്ച രാവിലെ ഒൻപതു മുതല്‍ വൈകിട്ട് 4 വരെയും 25 ഞായറാഴ്ച 1 മണി മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാന ശുശ്രൂഷകള്‍.

ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ പ്രിന്‍സ് പനേങ്ങാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോയമ്പുകാലത്തില്‍ പങ്കെടുത്ത് വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുവാനും എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

വാര്‍ഷിക ധ്യാനത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനില൦, ജെയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.