Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അനധികൃത മരുന്നിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന്; സ്വിസ്സ് മെഡിക്

 ടിജി മറ്റം
medicine-tablet

സൂറിക്∙സ്വിറ്റ്സർലൻഡിൽ പിടികൂടുന്ന അനധികൃത മരുന്നിന്റെ 44.5 ശതമാനവും വരുന്നത് ഇന്ത്യയിൽ നിന്നാണ്. നേരിട്ടും, പാർസൽ വഴിയുമായി 2016 ൽ ഇത്തരത്തിൽ ഒട്ടാകെ 1060 മരുന്ന് കടത്താണ് പിടിയിലായതെന്ന് സ്വിസ് ഡ്രഗ് കൺട്രോൾ വിഭാഗമായ സ്വിസ് മെഡിക്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

അനധികൃത കടത്തിൽ കണ്ടെത്തുന്നതിന്റെ 59 ശതമാനം ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളാണ്. ബാക്കിയുള്ളവയിൽ ഡോക്‌ടറുടെ കുറിപ്പടി ഇല്ലാത്തത് ശതമാനകണക്കിൽ 16, ഉറക്ക, ലഹരി വിഭാഗങ്ങളിലുള്ളത് 12, ശേഷിക്കുന്നത് മുടി വളരാനും, വണ്ണം കുറയാനും എന്നിങ്ങനെയാണ്. സ്വിറ്റ്സർലൻഡിലേക്ക് വരുന്ന അനധികൃത മരുന്നിന്റെ കാര്യത്തിൽ ഇന്ത്യ കഴിഞ്ഞാൽ ശതമാനത്തിൽ വെസ്റ്റ് യൂറോപ്പ്, അതിൽ തന്നെ കൂടുതലും ജർമനി- 19.5, ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങൾ- 18, കിഴക്കൻ യൂറോപ്പ്-13 രാജ്യങ്ങളിൽ നിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.