Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏകീകൃത വിപണിയില്‍ യുകെയുടെ സാന്നിധ്യം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ജോസ് കുമ്പിളുവേലിൽ
european-union

ബ്രസല്‍സ്∙ ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ തര്‍ക്കം വന്നാല്‍ യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ യുകെയുടെ സാന്നിധ്യം കര്‍ക്കശമായി നിയന്ത്രിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. മാധ്യമങ്ങള്‍ ചോര്‍ത്തിയെടുത്ത യൂറോപ്യന്‍ യൂണിയന്‍ രേഖകളിലാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍. ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷം അന്തിമ ധാരണകളിലെത്തും വരെയുള്ള ട്രാന്‍സിഷന്‍ സമയത്ത് നിര്‍ണായകമായ ചില ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ആലോചിക്കുന്നത്. പിന്‍മാറ്റ ഉടമ്പടിയുടെ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത കരടിലാണ് ഇതുപറഞ്ഞിട്ടുള്ളത്.

എന്നാല്‍, ഇത് ചട്ടപ്രകാരമുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്നും, കാര്യമാക്കാനില്ലെന്നുമുള്ള നിലപാടാണ് യുകെ സ്വീകരിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 29 ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെയാണ് ട്രാന്‍സിഷന്‍ സമയം ആരംഭിക്കുന്നത്. അത് 2020 ഡിസംബര്‍ 31 വരെ നീളും. എന്തായാലും യുകെ ഇയു വിട്ടാലും വിട്ടില്ലെങ്കിലും പണി കിട്ടുമെന്നുറപ്പായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.