Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പരാമർശം: സ്പാനിഷ് യുവതിക്ക് നാലു മാസം തടവ്

 ടിജി മറ്റം
Facebook loescht falsche Profile

സൂറിക്∙ വനിതാ രാഷ്‌ട്രീയ നേതാവ് കൂട്ട ബലാത്സംഗം അർഹിക്കുന്നതായി ഫെയ്സ്‌ബുക്കിൽ പോസ്റ്റിട്ടതിന് സ്‌പെയിനിൽ 45 കാരിക്ക് കോടതി നാലു മാസം തടവു ശിക്ഷ വിധിച്ചു. കാറ്റലോണിയ സ്‌പെയിനിൽ നിന്നും വിട്ടുപോകുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഇനസ് അറിമാഡെസ് (36), പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ടെലിവിഷൻ സംവാദത്തിൽ നടത്തിയ പരാമർശങ്ങളാണ് പ്രശ്‌നങ്ങൾക്ക് ആധാരം.

ചർച്ച കണ്ട കാറ്റലോണിയൻ തീവൃദേശീയവാദിയായ റോസ മരിയ മിറാസ് പുയിഗ് പിനോസ്, അറിമാഡെസിനോടുള്ള കലിപ്പ് കയ്യോടെ ഫെയ്സ്‌ബുക്കിൽ തീർക്കുകയായിരുന്നു. ഇന്നു രാത്രി സ്‌റ്റുഡിയോ വിട്ട് പുറത്തിറങ്ങുമ്പോൾ, കൂട്ടം ചേർന്നുള്ള ബലാത്സംഗത്തിന് ഇരയാകട്ടെ എന്നായിരുന്നു കുറിപ്പ്. ഇത് വൈറലായതിനെ തുടർന്ന് അറിമാഡെസ് ട്വിറ്ററിലൂടെ മറുപടി കൊടുത്തു. പരാതി കൊടുക്കുമെന്നും, ഇത് തന്നോടുള്ള പരാക്രമത്തിന് മാത്രം എതിരായല്ലെന്നും, ബലാത്സംഗത്തിന് വിധേയയാകേണ്ടി വന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്നുമായിരുന്നു അറിമാഡെസിന്റെ ട്വീറ്റ്.

SPAIN-CATALONIA-POLITICS-VOTE

കാറ്റലോണിയൻ തിരഞ്ഞെടുപ്പിൽ അറിമാഡെസിന്റെ കക്ഷിക്കാണ് കൂടുതൽ സീറ്റുകളെങ്കിലും, വിഘടന വാദത്തെ പിന്തുണയ്ക്കുന്ന കക്ഷികളാണ് ഭൂരിപക്ഷം നേടിയത്. നാലു മാസത്തെ തടവിന് ശിക്ഷിച്ചെങ്കിലും, സ്‌പെയിനിലെ നിയമമനുസരിച്ചു ജീവിതത്തിലെ ആദ്യത്തെ ശിക്ഷയായതുകൊണ്ടും, രണ്ടു വർഷത്തേക്ക് കുറ്റം ആവർത്തിക്കില്ലെന്ന ഉപാധിയിലും, പുയിഗ് പിനോസിന് ജയിലിൽ കഴിയേണ്ട. മനുഷ്വത്വം, സമത്വം എന്നിവ വിഷയമായ ഒരു കോഴ്‌സിൽ പങ്കെടുക്കുകയും വേണം. വിദ്വേഷ പരാമർശത്തിന് കേസ്സിൽപ്പെട്ട പുയിഗ് പിനോസിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.