Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിസ് ആൽപ്‌സിലേക്ക് 2017ൽ റെക്കോർഡ് സന്ദർശനം

swiss

സൂറിക്∙ യുങ്  ഫ്രറൗയോഹ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്വിസ്  ആൽപ്സിലേക്ക് സന്ദർശകരുടെ  വൻ  വർധന രേഖപ്പെടുത്തി.ഒരു മില്യണിൽ അധികം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ സീസണിൽ മാത്രം യുങ് ഫ്രറൗയോഹ് സന്ദർശിച്ചത്. 2016 നെ അപേക്ഷിച്ച് 13.5 ശതമാനം വളർച്ചയാണ്  ഉണ്ടായതെന്ന്  യുങ്  ഫ്രറൗ റയിൽവേ അധികൃതർ അറിയിച്ചു. 70  ശതമാനം സന്ദർശകരും  ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്ന് ഇൻറ്റർലാക്കൻ കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. 11,322 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൽപ്സ് റെയിൽവേ സ്റ്റേഷൻ യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.