Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാത്യു ജോർജ് നടുവത്തേട്ട് നിര്യാതനായി

mathew

സൂറിക്/പാല∙ അന്തീനാട് നടുവത്തേട്ട് മാത്യു ജോർജ് (കുട്ടിച്ചൻ-58) നിര്യാതനായി. യുകെയിലുള്ള അശ്വതി റോസ് മാത്യുവിന്റെ പിതാവും, സ്വിസ് മലയാളികളായ ജോർജ് നടുവത്തേട്ട്–മോളി (ബുക്സ്-വിൻഡീഷ്), ചിന്നമ്മ–ജോയി കക്കോഴയിൽ (ആർബെർഗ്), യുകെ ലിവർപൂളിലുള്ള ബിനോയ് നടുവത്തേട്ട്– ഷൈനി എന്നിവരുടെ സഹോദരനുമാണ്. പരേതനായ വർക്കി നടുവത്തേട്ടും, റോസമ്മയുമാണ് മാതാപിതാക്കൾ.

ഭാര്യ: ഇടപ്പാടി വടക്കേമുറിയിൽ കുടുംബാംഗം ക്ലാരമ്മ (കാർമൽ മെഡിക്കൽ സെന്‍റർ, പാലാ). മറ്റു മക്കൾ: അനീഷ തെരേസ് മാത്യു, ആൽബിൻ ജോസ് മാത്യു (ഇരുവരും വിദ്യാർഥികൾ). മറ്റു സഹോദരങ്ങൾ: ലീല–തോമസ് അറയ്ക്കൽ (കുമാരമംഗലം), ജോസ് നടുവത്തേട്ട്– ലീലാമ്മ (നീലൂർ). സ്വിറ്റ്സർലന്റിലെയും, യുകെ യിലെയും വിവിധ സംഘടനകൾ മാത്യു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട്. വിവരങ്ങൾക്ക്: +91-95628 62221.

വാർത്ത∙ ടിജി മറ്റം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.