Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ നടിയെ പാരീസിലെ ഫ്ളാറ്റിൽ നിന്ന് ഒഴിപ്പിച്ചു

  ജോസ് കുമ്പിളുവേലിൽ
mallika-shiravath

പാരിസ്∙ ഇന്ത്യയിൽ നിന്നുള്ള നടി മല്ലിക ഷെരാവത്തിനെ പാരിസിലുള്ള ഫ്ളാറ്റിൽനിന്ന് കോടതി ഉത്തരവിനെ തുടർന്ന് ഇറക്കിവിട്ടു. പ്രതിമാസം 6000 യൂറോ വാടക വരുന്ന ഫ്ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. ഇതടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഉടമ കോടതിയെ സമീപിച്ച് ഒഴിപ്പിക്കൽ ഉത്തരവ് സമ്പാദിക്കുകയായിരുന്നു.

മല്ലികയും ഫ്രഞ്ചുകാരനായ ഭർത്താവ് സിറിൽ ഓക്സൻഫാൻസും കൂടിയാണ് ഇവിടെ താമസിച്ചിരുന്നത്. വാടകയിനത്തിൽ ഇവർ 78,787 യൂറോയാണ് കുടിശിക വരുത്തിയിരുന്നത്. ഇത് വസൂലാക്കാൻ ഇവരുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചറുകൾ പിടിച്ചു വച്ചിരിക്കുകയാണ്. 2017 ജനുവരി ഒന്നു മുതൽ ഇവർ ഇവിടെയായിരുന്നു താമസം. ഇത്രയും കാലം ആകെ നൽകിയത് 2715 യൂറോയാണെന്ന് ഉടമ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് വാടക നൽകാൻ കഴിയാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മല്ലികയ്ക്ക് സ്ഥിര ജോലിയില്ലാത്തതാണ് കാരണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.