Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വീണ്ടും മത്സരിക്കുമെന്ന് വ്ളാദിമിർ പുടിൻ

ജോസ് കുമ്പിളുവേലിൽ
vladimir-putin

മോസ്കോ∙ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് വ്ളാദിമിർ പുടിന്റെ(65) പ്രഖ്യാപനം. ഒരു കാർ ഫാക്ടറിയിലെ തൊഴിലാളികൾക്കു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2000 മുതൽ റഷ്യയിൽ പുടിൻ അധികാരത്തിലുണ്ട്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2024 വരെ അധികാരത്തിൽ തുടരാം. ആറുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.

മത്സരിക്കാനിറങ്ങുമെന്ന് റഷ്യൻ ടിവി ജേണലിസ്റ്റ് സേനിയ സോബ്ചാക് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അഭിപ്രായ സർവേകൾ എല്ലാം തന്നെ പുടിന് അനുകൂലമാണ്. പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവാൽനിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുള്ളതിനാൽ മത്സരിക്കാൻ അയോഗ്യതയാണ്. കോടതി വിധി രാഷ്ട്രീയ സ്വാധീനത്തിലുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു.

ലോകവേദികളിൽ റഷ്യയ്ക്കു നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിച്ച നേതാവായാണ് ഇപ്പോൾ പുടിനെ ഭൂരിപക്ഷം ജനങ്ങളും വിലയിരുത്തുന്നത്. സിറിയ, ക്രിമിയ പ്രശ്നങ്ങളിൽ അവർ പുടിനു പിന്നിൽ ശക്തമായി ഉറച്ചു നിൽക്കുന്നു.

പലപ്പോഴും ലോകത്തെ വിറപ്പിക്കുന്ന പാരമർശങ്ങളും നടപടികളും ചെയ്വുന്ന പുടിനെപ്പറ്റി ഒരു കാര്യത്തിൽ ലോകജനതയ്ക്ക് ആശ്വസിക്കാം. ലോകത്തിനു ഭീഷണിയായ മാനവസമൂഹത്തിനു വെല്ലുവിളിയുയർത്തിയ ഐഎസ് ഭീകരർക്കെതിരെ സന്ധിയില്ലെന്നുറപ്പിച്ച്് തന്റേടത്തോടെ റഷ്യൻ സൈന്യത്തെ സജ്ജമാക്കി പടപൊരുതിച്ച പുടിൻ കഴിവു തെളിയിച്ച രാജ്യസ്നേഹിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.