Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തെക്കന്‍ ടിറോളുകാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനുള്ള ഓസ്ട്രിയന്‍ നീക്കത്തിനെതിരെ നിയമ വിദഗ്ധര്‍

pass

വിയന്ന∙  തെക്കന്‍ ടിറോമുകാര്‍ക്ക് ഓസ്ട്രിയന്‍ പൗരത്വം നല്‍കുന്നതിനെതിരെ നിയമ വിദഗ്ധര്‍. തെക്കന്‍ ടിറോമുകാര്‍ക്ക് ഇരട്ട പൗരത്വം നല്‍കണമെന്ന ആവശ്യം ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടിയാണ് മുന്നോട്ടുവച്ചത്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണത്തിലെത്തുകയും ചെയ്തു. നിലവില്‍ ഇറ്റലിയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണ് തെക്കന്‍ ടിറോള്‍. ഇവിടുത്തെ ജനസംഖ്യയില്‍ 63 ശതമാനം ജര്‍മ്മന്‍ സംസാരിക്കുന്നവരും 23 ശതമാനം പേര്‍ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവരുമാണ്. 4 ശതമാനം ലാഡിന്‍ സംസാരിക്കുന്നവരുമാണ്. 

മുനിസിപ്പാലിറ്റികളാകട്ടെ 108 ജര്‍മ്മന്‍ ഭൂരിപക്ഷവും 8 എണ്ണം ലാഡിന്‍ ഭൂരിപക്ഷവും 5 എണ്ണം ഇറ്റാലിയന്‍ ഭൂരിപക്ഷവുമാണ്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തെക്കള്‍ ടിറോളിനെ ഇറ്റലിയോട് കൂട്ടിച്ചേര്‍ത്തത്. വടക്കും കിഴക്കും ടിറോമുകള്‍ ഇപ്പോഴും ഓസ്ട്രിയയുടെ ഭാഗമാണ്.

എന്നാല്‍ തെക്കന്‍ ടിറോമുകാര്‍ക്ക് പൗരത്വം നല്‍കുവാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് രാജ്യാന്തര നിയമ വിദഗ്ധന്‍ വാര്‍ട്ടര്‍ ഓബ് വെക്സര്‍ വിലയിരുത്തുന്നു. നിയമപരമായി ഇരട്ട പൗരത്വത്തിന് തടസമില്ലെങ്കിലും പ്രായോഗിക തടസങ്ങള്‍ ഏറെയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത് ടിറോളിലെ ക്രമസമാധാനം തകര്‍ക്കുമെന്നും ഇറ്റലി - ഓസ്ട്രിയന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

രട്ട പൗരത്വം യൂറോപ്യന്‍ നിയമങ്ങളുടെ പരോക്ഷമായ ലംഘനമാണ്. ഇത് തെക്കന്‍ ടിറോമുകാര്‍ക്ക് അനുവദിക്കുമ്പോള്‍ ഓസ്ട്രിയയിലെ തുര്‍ക്കികള്‍ക്കും ഇതനുവദിക്കേണ്ടി വരും. നിലവില്‍ തുര്‍ക്കികള്‍ ഇരട്ട പൗരത്വം സൂക്ഷിക്കുന്നതിന് ഓസ്ട്രിയ എതിരാണ്. തന്നെയുമല്ല, ഓസ്ട്രിയയില്‍ നിന്ന് യുദ്ധാനന്തരം മറ്റ്‌ രാജ്യങ്ങളുടെ ഭാഗമായവര്‍ക്കും ഈ ആനുകൂല്യം നല്‍കേണ്ടി വരും.

ഓസ്ട്രിയന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം എന്ന നിയമവും പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതനുസരിച്ച് (ഇറ്റലിയില്‍ നിലവിലുള്ള) തെക്കന്‍ ടിറോമുകാര്‍ ഓസ്ട്രിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരും. തന്നെയുമല്ല, വോട്ടവകാശവും ലഭിക്കും. ഇതിന് ഭരണഘടനാ ഭേദഗതി തന്നെ വേണ്ടി വരും. ഇക്കാരണങ്ങളാല്‍ ഇരട്ട പൗരത്വത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.