Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബോറടിച്ച കോഴി, ഫയർഫോഴ്സിനെ വരുത്തി

ടിജി മറ്റം
Chicken-the-star

സൂറിക്∙ ഒറ്റപ്പെടലിൽ ബോറടിച്ചപ്പോൾ, ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തുകയായിരുന്നു ആ കോഴി ചെയ്‌തത്‌. ഇത്തരം കളി ഇനിയും തുടർന്നാൽ, അടുത്തപ്രാവശ്യം കോഴിക്കാലുകൊണ്ട് ഫയർ ഫോഴ്‌സുകാർക്ക് വിരുന്നൊരുക്കുമെന്ന് കോഴിയുടെ ചുമതലക്കാരും.

സ്വിറ്റസർലൻഡിലെ ഷ്‌വിറ്റ്സ് പ്രവിശ്യയിലെ ഇബാഹിലാണു സംഭവം. അവിടുത്തെ ഓൾഡേജ് ഹോമിലെ അന്തേവാസിയായ കോഴിയാണ് പണി ഒപ്പിച്ചത്. വൃദ്ധസദനത്തിലെ താമസക്കാരുടെ മാനസിക ഉല്ലാസത്തിനായി പക്ഷി മൃഗാദികളെ വളർത്തുന്നുണ്ട്. ഇതിലൊരു കോഴിയെ അസുഖലക്ഷണങ്ങളെ തുടർന്ന് രണ്ടാഴ്ച മറ്റുള്ളവയിൽ നിന്നും മാറ്റാനും ആന്റിബയോട്ടിക് നൽകാനും ഡോക്ടർ നിർദേശിച്ചു. കൊട്ടയിൽ രണ്ടാഴ്ച ഇടണ്ടല്ലോ എന്നു കരുതി കോഴിയെ അടച്ചത്, അടുക്കളയോട് ചേർന്ന് ഉപയോഗിക്കാതെ കിടന്ന പഴയൊരു കുളിമുറിയിലാണ്.

ഒന്നര ആഴ്ച കുഴപ്പങ്ങളില്ലാതെ പോയെങ്കിലും പൈപ്പിന്റെ ചൂടുവെള്ളം വരുന്ന വശത്തോട്ടിരുന്ന പിടിയിലിരിക്കാൻ കോഴിക്ക് തോന്നിയതോടെ, ആവി പരത്തി ചൂടുവെള്ളം നിർബാധം ഒഴുകി. അടഞ്ഞ കുളിമുറിയിൽ ആവി പരന്നതോടെ ഓട്ടോമാറ്റിക് ഫയർ അലാറം ഫയർഫോഴ്‌സിന് പോയി. മിനിറ്റുകൾക്കുള്ളിൽ ഫയർ ഫോഴ്‌സും പൊലീസും സർവ്വ സജ്ജീകരണങ്ങളുമായി ഹാജർ

security-messures-after-fire-force-intervention

അവർക്കുള്ള ബില്ല് അടക്കേണ്ടതുണ്ടെങ്കിലും, വേറൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിൽ, ടാപ്പ് കെട്ടിമുറുക്കിയിരിക്കയാണ് ഓൾഡേജ് ഹോം അധികൃതർ. സംഭവം വാർത്തയും കോഴി സെലിബ്രറ്റിയും ആയതോടെ രണ്ടാഴ്ചത്തെ തടവ് കഴിഞ്ഞു മോചിതയാവുന്ന കോഴിയെ വിളിക്കാൻ ഒരു പേരും കണ്ടു വച്ചിട്ടുണ്ട്. ഫയർ ഫോഴ്‌സിസിന്റെ നമ്പറായ 118 എന്നായിരിക്കും കോഴിയെ ഇനി വിളിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.