Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസ് വീസ നയത്തിൽ തുർക്കിക്ക് അതൃപ്തി

ജോസ് കുമ്പിളുവേലിൽ
visa

അങ്കാറ∙ തുർക്കിക്കാർക്കുള്ള വീസ സേവനങ്ങൾ ഭൂരിപക്ഷവും നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനത്തിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ അതൃപ്തി അറിയിച്ചു. അസ്വാസ്ഥ്യജനകമായ തീരുമാനമാണിതെന്ന് എർദോഗാന്റെ പ്രതികരണം.

ഇസ്താംബുളിലെ യുഎസ് കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഒരു തുർക്കിക്കാരന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. ഇതേക്കുറിച്ച് തുർക്കി ഉദ്യോഗസ്ഥർ യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു എന്ന് എർദോഗാൻ അറിയിച്ചു.

യുഎസിന്റെ തീരുമാനം വന്നതിനു പിന്നാലെ യുഎസിലെ വീസ സേവനങ്ങൾ തുർക്കിയും നിർത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം തുർക്കിയിലുണ്ടായ അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തുർക്കി അധികൃതർ തയാറായിരുന്നില്ല. തിരിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.