Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യു-ടേണ്‍ ശ്രദ്ധേയമായി

 ജോബി ആന്റണി 
MCC-Youth-Forum-Vienna

വിയന്ന∙ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എംസിസി യൂത്ത് ഫോറം യു-ടേണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ശ്രദ്ധേയമായി. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ സവിഷേതകള്‍ കൊണ്ടും യുവജനങ്ങളെ ആകര്‍ഷിച്ച യു-ടേണില്‍ 110 പേര്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാ. ബിനോജ് മുളവരിക്കലാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. യുവജനങ്ങളുടെ അഭിരുചികള്‍ കണക്കിലെടുത്ത് സംഗീതവും, ഗ്രൂപ്പ് ചര്‍ച്ചകളും സിംബോസിയവും ടാലന്റ് ഹണ്ടിങ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഉള്‍പ്പെടെ, വിശുദ്ധ കുര്‍ബാനയും ആരാധനയും സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു.

MCC-Youth-Forum

എംസിസി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, ഫാ. ജോയ് പ്ലാത്‌ട്ടോട്ടത്തില്‍, ഫാ. ജാക്സണ്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു. എം.സി.സി യൂത്ത് കോര്‍ ടീമിന്റെ സഹകരണത്തോടെ എംസിസി പാരിഷ് കമ്മിറ്റി അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേല്‍, ഫിജോ കുരുത്തുകുളങ്ങര, റ്റില്‍സി പടിഞ്ഞാറേകാലയില്‍, ജോയിസ് എറണാകേരില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് സിറോ മലബാര്‍ സഭയുടെ യൂറോപ്പിന്റെ അപ്പോസ്റ്റോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റിഫന്‍ ചെര്‍പ്പണത്ത് എംസിസി യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തത്. ഇതു രണ്ടാം തവണയാണ് യുവജനങ്ങള്‍ക്ക് മാത്രമായി യൂത്ത് ഫോറത്തിന്റെ സംഗമം വിയന്നയില്‍ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.