Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘പണക്കാരുടെ പ്രസിഡന്‍റ്’ മാക്രോണിന്‍റെ പ്രതിച്ഛായ ഇടിയുന്നു

ജോസ് കുമ്പിളുവേലില്‍
macron

പാരിസ് ∙‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രതിച്ഛായ തകര്‍ന്നടിയുന്നു. പണക്കാരുടെ പ്രസിഡന്‍റെന്നും ധാര്‍ഷ്ട്യത്തിന്‍റെ ആള്‍രൂപമെന്നും ഒക്കെയാണ് പുതിയ വിശേഷണങ്ങള്‍. സാധാരണക്കാരായ തൊഴിലാളികളുടെ കാര്യം തീരെ പരിഗണിക്കാതെയാണ് മാക്രോണ്‍ മുന്നോട്ടു പോകുന്നതെന്നാണ് യൂണിയന്‍ നേതാക്കള്‍ പലരും ആരോപിക്കുന്നത്. 

മാക്രോണിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തുന്ന തൊഴില്‍ നിയമ പരിഷ്കരണങ്ങളാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ എല്ലാ സമയത്തേക്കുമുള്ള നിയമമാക്കി മാറ്റാനുള്ള നീക്കവും തിരിച്ചടിയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.