Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാർ മോഷ്ടാക്കളുടെ ഇഷ്ട വാഹനം വോക്‌സ് വാഗൻ ഗോൾഫ്

ടിജി മറ്റം
080310BRE185

സൂറിക്∙ഏതൊക്കെ വാഹനങ്ങൾ നിരന്നുനിന്നാലും സ്വിറ്റ്സർലൻഡിലെ കാർ മോഷ്ടാക്കളുടെ കണ്ണ് ആദ്യം വീഴുന്നത് വോക്‌സ് വാഗൻ ഗോൾഫിലാണ്. ഇൻഷുറൻസ് കമ്പനിയായ അക്സ വിന്റർതൂർ നടത്തിയ കണക്കെടുപ്പനുസരിച്ചു, പോയ അഞ്ചു വർഷങ്ങളിലും ഗോൾഫിനെ വെല്ലാൻ ആരുമില്ലായിരുന്നു. കഴിഞ്ഞ വർഷം 1225 കാറുകൾ കളവുപോയതിൽ 130 എണ്ണവുമായി ഗോൾഫാണ് ഒന്നാമനായി ഓടിയെത്തിയത്. ബിഎംഡബ്ള്യു 3 സീരിസാണ് തൊട്ടുപിന്നിൽ. 106 എണ്ണം കള്ളൻ കൊണ്ടുപോയി. മൂന്നാമതെത്തിയ ഓഡി എ 4 മോഷണം പോയത് 77 എണ്ണം.

കാർ മോഡലുകളുടെ കാര്യം വിട്ട്, കാർ ബ്രാൻഡുകളുടെ മോഷണ റിക്കോർഡ്‌സ് എടുത്താലും വോക്‌സ് വാഗൻ, ബിഎം ഡബ്ള്യു, ഓഡി ബ്രാൻഡുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. എന്നാൽ ലാൻഡ് റോവർ, പോർഷെ മോഡലുകളെയാണ് കാർ, എസ്‍യുവി വിഭാഗത്തിൽ മോഷണം പോകാൻ കൂടുതൽ സാധ്യതയുള്ളതായി പഠനം വിലയിരുത്തുന്നത്.

നിരത്തിൽ ഇവയുടെ സാന്നിധ്യം കുറവായതിനാൽ, മോഷണ മൊത്ത കണക്കിൽ ഇവ പിന്നിൽ ആണെങ്കിലും, മോഷണ റിസ്‌ക് ഏറ്റവും കൂടിയ വിഭാഗത്തിലാണ് ഈ ബ്രാൻഡുകൾ. റേൻജ് റോവറും, പോർഷെ കെയിനുമാണ് മോഷ്ടാക്കളുടെ കണ്ണിലുണ്ണികൾ. ആൽഫാ റോമിയോയുടെ ഗിയുലിയേറ്റയും ഈ കൂട്ടത്തിൽ വരും. വാഹന മോഷണപ്പേടിയുള്ള കാറുടമകൾക്ക് ധൈര്യമായി വാങ്ങാവുന്നതാണ് സുസുകി, മിത്‍സുബിഷി, ഹ്യുണ്ടായി ബ്രാൻഡുകൾ. കള്ളന്മാർ ഈ ബ്രാൻഡുകളിൽ കയറാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.