Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേള്‍ഡ് മലയാളി ഫെഡറേഷൻ വിയന്നയില്‍ ഓണാഘോഷം സംഘടിപ്പിച്ചു 

ജോബി ആന്റണി 
WMF-Onam-01

വിയന്ന∙ആഗോള മലയാളി സമൂഹത്തിനുവേണ്ടിയുള്ള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയുഎംഎഫ്) ഓസ്ട്രിയ പ്രോവിൻസിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഗംഭീരമായ ഓണസദ്യയോടൊപ്പം നടന്ന ആഘോഷത്തില്‍ മലയാളി കുടുംബങ്ങളോടൊപ്പം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും തദ്ദേശവാസികളും പങ്കെടുത്തു.

WMF-Onam-11

പൊതുസമ്മേളനത്തോടെ ആരംഭിച്ച ആഘോഷപരിപാടിയില്‍ ഡബ്ലിയുഎംഎഫ് ഓസ്ട്രിയയുടെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേക്കാലയില്‍ സ്വാഗതം പറഞ്ഞു. ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം ആലെവ് കൊറുണ്‍ മുഖ്യാതിഥി ആയിരുന്നു. ദിമിത്ര ഇന്‍സി (ഡിട്രിക്ട് കൗണ്‍സിലര്‍, ഗ്രീന്‍ പാര്‍ട്ടി), രാജ ശ്രീ (മാനേജര്‍, എയര്‍ ഇന്ത്യ), ജെന്നിഫര്‍ ഷേണായ് (അനാദി ബാങ്ക്) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. അതിഥികളും ഭാരവാഹികളും ഭദ്രദീപം തെളിച്ചു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

WMF-Onam-7

തിരുവോണ ആഘോഷത്തിന്റെ ചരിത്രവും, പ്രവാസികളുടെ ഓണവും വിഷയമാക്കി ആന്റണി പുത്തന്‍പുരയ്ക്കല്‍ പ്രഭാഷണം നടത്തി. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച പ്രത്യേക പരിപാടികള്‍ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. ഓണപ്പാട്ടുകളും, മാവേലിയുടെ എഴുന്നള്ളെത്തും, തിരുവാതിരയും, നൃത്തനൃത്യങ്ങളും ഓണത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി. 

WMF-Onam-8

വിഭവസമൃദ്ധമായ ഓണ സദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. തമ്പോല മത്സരവും ഉണ്ടായിരുന്നു. പള്ളിപ്പാട്ട് ആന്‍ മരിയയും, ക്രിസ്റ്റോഫും അവതാരകരായിരുന്ന സമ്മേളനത്തില്‍ സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ നന്ദി അറിയിച്ചു. ഡബ്ലിയുഎം.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.