Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർമയൊക്കെ എന്ത്? 5000 ഡോളർ കിട്ടുമെങ്കിൽ

ടിജി മറ്റം
Hurricane Irma Florida

സൂറിക്∙ 'ഇർമ' യോട് പോയി പണി നോക്കാൻ പറഞ്ഞു, ആറ് യാത്രക്കാർ 5000 ഡോളർ വാങ്ങി പോക്കറ്റിലിട്ട് ബോർഡിങ് പാസ്സ് തിരിച്ചു നൽകിയെന്ന് സ്വിസ്സ് എയർലൈൻസ് വക്താവ് കാരിൻ മുള്ളർ. കഴിഞ്ഞ വ്യാഴാഴ്ച്ച ഇർമ എത്തുന്നതിന് മുമ്പ് മിയാമിയിൽ നിന്നും സൂറിക്കിലേക്കുള്ള അവസാന ഫ്ളൈറ്റിലായിരുന്നു സംഭവം.

ഇർമയെ പേടിച്ചു മിയാമി എയർപോർട് പൂട്ടാൻ പോകുന്നതിന് തൊട്ടു മുമ്പ് എത്തിയ സ്വിസ്സ് എയർലൈൻസിലെ 14 ജീവനക്കാരെ വേണമെങ്കിൽ അവിടെ നിർത്താമെങ്കിലും, സർവീസ് വീണ്ടും എന്ന് തുടങ്ങുമെന്ന് ഉറപ്പില്ലാത്തതിനാൽ അവരെ തിരികെ സൂറിക്കിലേക്ക് കൊണ്ടുവരാനായിരുന്നു വിമാന കമ്പനിയുടെ തീരുമാനം.

ചെക്ക് ഇൻ ചെയ്‌ത ആറ് പേർ ഒഴിഞ്ഞുകൊടുക്കാതെ ഇത് സാധ്യമാവില്ലെന്ന തിരിച്ചറിവിൽ 'വോളന്ററി ഡിനൈഡ്‌ ബോർഡിങ്' പ്രോഗ്രാമിൽ സ്വിസ്സ് എയർലൈൻസ് വച്ചത് 5000 ഡോളറിന് പുറമെ, ഫ്രീ ഹോട്ടലും, ടാക്‌സി സർവീസും, വേറൊരു ഫ്‌ളൈറ്റിൽ സൂറിക്കിലേക്ക് ടിക്കറ്റും എന്ന ഓഫറാണ്. ബോർഡിങ് പാസ് തിരിച്ചു കൊടുത്തു സ്വമേധയാ 'ഇർമ' കാണാൻ ആറ് പേരാണ് ഞൊടിയിടയിൽ തിരിച്ചിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.