Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിയർ സ്വിമ്മിങ് പൂളിൽ കുളിക്കാം; ഓസ്ട്രിയയ്ക്ക് വണ്ടി കയറിയാൽ

bear-pool

ടൊറന്റ്‍∙ വെള്ളത്തിനു പകരം ബിയര്‍ നിറച്ച സ്വിമ്മിങ് പൂള്‍. അതില്‍ മുങ്ങിക്കുളിക്കാനും കോരിക്കുടിക്കാനും അവസരം. ഇതൊരു ബിയര്‍ പ്രേമിയുടെ സ്വപ്നമല്ല. ഓസ്ട്രിയയിലെ ടൊറന്‍റിലെ സ്റ്റാര്‍ക്കന്‍ബര്‍ഗേഴ്സ് കാസിലില്‍ നടക്കുന്ന യാഥാര്‍ഥ്യമാണ്. 700 വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ക്കെന്‍ബര്‍ഗര്‍ കാസിലിലെ നിലവറയിലെ ബ്രൗവറായി പൂളുകള്‍ സ്ഥിതി ചെയ്യുന്നത്.

സമ്പൂര്‍ണ ബിയര്‍ അനുഭവമാണ് ഇവിടെ പ്രദാനം ചെയ്യുന്നത്. ബിയറിന്‍റെ ചരിത്രവും ശാസ്ത്രവും ബിയര്‍ കൗതുകങ്ങളും മുതല്‍ ബിയര്‍ കുടിയും കുളിയും വരെ ഇവിടെയുണ്ട്.ഒന്നും രണ്ടുമല്ല, 13 അടി വീതമുള്ള ഏഴു ബിയര്‍ പൂളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചൂടുള്ള ബിയറും കുറച്ച് വെള്ളവും ചേര്‍ത്താണ് ഇവ നിറച്ചിരിക്കുന്നത്. ഓരോ പൂളിലും ഏകദേശം 42,000 പൈന്‍റ് ബിയര്‍ ഉപയോഗിക്കുന്നു. ഇതില്‍ മുങ്ങിക്കിടക്കാം, ഇരിക്കാം, കുളിക്കാം. നീന്താന്‍ മാത്രം ആഴവും പരപ്പുമില്ല. പ്രവേശനത്തിന് രണ്ട് മണിക്കൂറിന്‍റെ ഒരു സെഷന് 200 ഓളം യൂറോയാണ് ചാർജ്.

bear-pool-2

ഇതു വെറും ഫാന്‍റസിയുടെ പൂര്‍ത്തീകരണമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. വൈറ്റമിനുകളും കാല്‍ഷ്യവും സമൃദ്ധമാണ് ബിയറില്‍. അതില്‍ ഇരിക്കുന്നത് ചര്‍മത്തിനു നല്ലതാണ്, മുറിവുകള്‍ കരിയാനും സോറിയാസിസ് പോലുള്ള കടുത്ത ത്വക്ക് രോഗങ്ങള്‍ മാറാനും ഇതു നല്ലതാണത്രെ. ചൂടുള്ള ബിയറില്‍ കിടന്ന് തണുത്ത ബിയര്‍ കുടിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. എന്നാല്‍, പൂളിലെ ബിയര്‍ കുടിക്കുന്നത് നല്ലതായിരിക്കില്ലെന്നാണ് ഉപദേശം. ഒരു പക്ഷെ ഇതായിരിയ്ക്കും ലോകത്തിലെ ആദ്യത്തെ ബിയര്‍ സ്വിമ്മിംഗ് പൂള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.