Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിയന്ന മലയാളി അസോസിയേഷന്‍റെ ഓണം, സ്വാതന്ത്ര്യ ദിനാഘോഷം

vienna

വിയന്ന∙ ഓസ്ട്രിയയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ വിയന്നാ മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണവും സ്വാതന്ത്ര്യദിനാഘോഷവും വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. വന്‍ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷങ്ങള്‍ ഓഗസ്റ്റ് 26 ന് വൈകിട്ട് 6 മണിയ്ക്ക് വിയന്നയിലെ 23–ാ മത്തെ ജില്ലയിലുള്ള ലീസിങ്ങേര്‍ പ്ലാറ്റ്സിലുള്ള ടൌന്‍ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്.

ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ വിവിധ നൃത്ത നൃത്തേതര പരിപാടികളായ, ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്, ബോളിവുഡ് തുടങ്ങിയ ഡാന്‍സുകളും അതോടൊപ്പം ജി. ബിജു സംവിധാനം ചെയ്യുന്ന "കാലത്തിന്റെ കയ്യൊപ്പ്" എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി വിഎംഎ പ്രസിഡന്റ് സോണി ചേന്നങ്കര അറിയിച്ചു.

ആഘോഷങ്ങളുടെ നടത്തിപ്പിനായി ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍, വൈസ് പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് തെക്കുംമല, ട്രഷറര്‍ പോള്‍ കിഴക്കേക്കര, സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ്‌ കുടിയത്തുകുഴിപ്പില്‍, എഡിറ്റര്‍ ഫിലോമിന നിലവൂര്‍, കമ്മിറ്റി അംഗങ്ങളായ ജെന്‍സന്‍ തട്ടില്‍, ജോമി സ്രാമ്പിക്കല്‍, ബിനോയി ഊക്കന്‍, ഷാരിന്‍ ചാലിശ്ശേരി, റോവിന്‍ പേരപ്പാടന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഇതോടൊപ്പം വിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മൂന്നാമത്തെ സംരംഭമായ മലപ്പുറത്തെ വാലില്ലാപ്പുഴയില്‍ പണിയുന്ന ഭവനത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വിഎംഎ ചാരിറ്റി ട്രസ്റ്റ്‌ ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര അറിയിച്ചു .


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.