Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാൻസിലെ തീരദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് റെസ്ക്യു ഡ്രോണും

 ടിജി മറ്റം
Rescue-drohn

സൂറിക്∙ ഫ്രാൻസിലെ അറ്റ്ലാൻറ്റിക് തീരങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനിമുതൽ റെസ്ക്യു് ഡ്രോണും പറന്നെത്തും. മണിക്കൂറിൽ 55 കി. മി വേഗതയിൽ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്ന ഡ്രോൺ, കടലിലേക്ക് രക്ഷാ ബോയിയെ (buoy) ഇട്ടു കൊടുക്കും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, സ്വയം വികസിക്കുന്ന ഈ ബോയിൽ പിടിച്ചു, അപകടത്തിൽപെടുന്നവർക്ക് കടലിൽ മുങ്ങിപ്പോകാതെ, രക്ഷാപ്രവർത്തകർ എത്തുന്നവരെ പിടിച്ചുനിൽക്കുന്നതിന് സഹായകമാകും.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ റെസ്ക്യു് ഡ്രോണിനെ, ഫ്രാൻസിന്റെ തെക്ക് പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരമേഖലകളിലാണ് രക്ഷാപ്രവർത്തനത്തിന് ഇറക്കുക. ഏത് പ്രതികൂല കാലാവസ്ഥയിലും റെസ്ക്യു് ഡ്രോണിന് ലൈഫ് ഗാർഡുകളെക്കാളും, ജെറ്റ് സ്‌കികളേക്കാളും മുന്നേ അപകട സ്ഥലത്തു എത്താൻ പറ്റുമെന്ന് ഡ്രോൺ നിർമ്മാണ കമ്പനിയായ "ഹെൽപ്പറു"ടെ വക്താവ് അന്തോണി ഗാവന്റ്‌ വ്യക്തമാക്കി. റെസ്ക്യു ഡ്രോൺ സ്റ്റാർട്ടപ്പ് സംരംഭത്തിന് പിന്നിൽ തീരദേശ രക്ഷാപ്രവർത്തന രംഗത്ത്  പ്രവർത്തിക്കുന്ന ഒരു ഡോക്ടറും, രണ്ടു ഐ ടി വിദകദ്ധരുമാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.