Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫസ്റ്റ് ലേഡിയെ കുറിച്ച് പറഞ്ഞത് വിഴുങ്ങിയ മക്രോണിനെതിരെ 2.80 ലക്ഷം ഫ്രഞ്ചുകാർ

ടിജി മറ്റം
Immanuel-and-Brigitte-Macron

സൂറിക്∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വാചകമടി, ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ തിരിഞ്ഞു കൊത്തുന്നു. ഫ്രാൻസിന്റെ ഫസ്റ്റ് ലേഡി ബ്രിഗിത്തെ മക്രോണിനെ സഹായിക്കാൻ പൊതു ഖജനാവിലെ പണം ഉപയോഗിച്ച് സഹായികളും അംഗരക്ഷകരും ഉൾപ്പെടെ ഏഴുപേരുള്ള സംഘത്തെ നിയോഗിച്ചതിനെതിരെ നടക്കുന്ന ഓൺലൈൻ പെറ്റിഷനിൽ ഇതേവരെ 2.80 ലക്ഷം ഫ്രഞ്ചുകാരാണ് ഒപ്പുവച്ചിട്ടുള്ളത്.

താൻ പ്രസിഡന്റായാൽ ഫ്രഞ്ചു ഫസ്റ്റ് ലേഡിക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും ഒരു ചില്ലിക്കാശ് പോലും എടുക്കില്ലെന്നായിരുന്നു മാക്രോൺ പ്രസംഗിച്ചിരുന്നത്. ഔദ്യോഗിക പദവി ദുരുപയോഗിച്ചു ഭാര്യക്ക് പൊതു ഖജനാവിൽ നിന്നും ശമ്പളം തരപ്പെടുത്തിയെന്ന ആരോപണം, തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഫ്രാങ്കോയിസ് ഫിലോണിനെതിരെ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മക്രോണിന്റെ അന്നത്തെ വാഗ്‌ദാനം.

പ്രസംഗത്തിലെ ആദർശം പറച്ചിൽ ഫ്രഞ്ചു പ്രസിഡന്റ് പ്രവർത്തിയിലും നടപ്പാക്കുക, പ്രചാരണ സമയത്തു നൽകിയ വാഗ്‌ദാനം അനുസരിച്ചു ഫസ്റ്റ് ലേഡിയുടെ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്നും പണം എടുക്കാതിരിക്കുക എന്നിവയാണ് ചിത്രകാരനും, ഗ്രന്ധകാരനുമായ പോൾ വാലെറ്റെ(40)യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓൺലൈൻ പ്ലാറ്റ്ഫോറത്തിന്റെ ആവശ്യം. മൂന്നു മാസം മുമ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 66 ശതമാനത്തോളം ജനപ്രീതിയുണ്ടായിരുന്ന മക്രോണിന്, ഏറ്റവും പുതിയ സർവേകളിൽ 36 മുതൽ 50 ശതമാനം വരെയേ പിന്തുണയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.