Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എച്ച്എസ്ബിസി ബാങ്കിൽ നിന്നും മോഷ്ടിക്കപ്പെട്ട അക്കൗണ്ട് വിവരങ്ങൾ ഇന്ത്യക്ക് നൽകാൻ സ്വിസ് സുപ്രിം ‌കോടതി

ടിജി മറ്റം
HSBC

സൂറിക്∙  ജനീവയിലെ എച്ച്എസ്ബിസി ബാങ്കിൽ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളിൻമേൽ, ഇന്ത്യയിൽ നടക്കുന്ന അന്വേഷണങ്ങളിൽ രേഖകൾ ലഭ്യമാക്കാൻ, സ്വിസ് ഫെഡറൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതി ഉത്തരവിട്ടു. ഇന്ത്യയിൽ നിന്നുള്ള രണ്ടു വീതം കമ്പനികളും, വ്യക്തികളും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ്, സ്വിസ്സ് ഫെഡറൽ ടാക്‌സ് അഡ്മിനിസ്ട്രേഷനോടുള്ള സുപ്രിംകോടതി നിർദേശം.

വിസിൽ ബൗളറും, ജനീവ ബാങ്കിലെ ഐടി ഉദ്യോഗസ്ഥനുമായിരുന്ന ഹെർവെ ഫൽസിയാനി ബാങ്കിൽ നിന്നും കടത്തി, ഫ്രാൻസിലെ കേന്ദ്ര നികുതി ഡിപ്പാർട്മെന്റിന് വിറ്റ രേഖകളാണ് പരാതിക്ക് ആധാരം. 2011 ഏപ്രിൽ മുതലുള്ള മൂന്ന് സാമ്പത്തിക വർഷക്കാലത്തു, പരാതിക്കാർക്കുണ്ടായിരുന്ന വെർജിൻ അയിലൻഡ്‌സിലെ എച് എസ് ബി സി ഓഫ് ഷോർ ട്രസ്റ്റ് അകൗണ്ടുകളിലെ വിവരങ്ങൾ കൈമാറരുതെന്നായിരുന്നു ആവശ്യം.

ബാങ്കുകളിൽ നിന്നും മോഷ്ടിക്കുന്ന രേഖകൾ, നികുതി ആവശ്യത്തിന് ഉപയോഗിക്കുന്നത്, സ്വിറ്റസർലന്റിൽ കുറ്റകരമാണെന്നതും, കള്ളപ്പണത്തിൻമേലുള്ള വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് സ്വിറ്റ്സർലൻഡ് കൈമാറാൻ ധാരണയായ 2016 ന് മുമ്പുള്ളതാണ് അകൗണ്ട് വിവരങ്ങളെന്നുമാണ് അപ്പീലിലെ പരാതി. എന്നാൽ മോഷ്‌ടിക്കുന്ന രേഖകൾ, നികുതി വെട്ടിപ്പുകാരെ പിടിക്കാൻ അധികൃതർ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിയമ വിരുദ്ധമല്ലെന്നും, ഫൽസിയാനിയിൽ നിന്നല്ല, മറിച് ഫ്രഞ്ചു അധികൃതരിൽ നിന്നും നേരിട്ടാണ് ഇന്ത്യക്ക് വിവരങ്ങൾ ലഭിച്ചതെന്നും അപ്പീൽ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

ബാങ്ക് രേഖകൾ മോഷ്ടിച്ച കുറ്റത്തിന് ഫൽസിയാനിയെ സ്വിസ്സ് കോടതി 2016 ൽ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചതാണെങ്കിലും, ഫ്രഞ്ചു പൗരനായ ഫൽസിയാനിയെ വിട്ടുകൊടുക്കാൻ ഫ്രാൻസ് തയ്യാറാകാത്തതിനാൽ ശിക്ഷ വിധി ഇതുവരെ നടപ്പായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.