Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിസ് മലയാളിക്കുട്ടികൾ സാമൂഹ്യസേവന രംഗത്ത് മാതൃകയാകുന്നു

IMG-20170705-WA0008

സൂറിക്∙  സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ്. മലയാള ഭാഷയോടും മാതൃരാജ്യത്തോടും സ്വിസ് മലയാളികളും  അവരുടെ കുട്ടികളും കാണിക്കുന്ന തീഷ്ണമായ ബന്ധവും വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്.  മലയാള ഭാഷ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന ഒരു പ്രവാസി രണ്ടാം തലമുറ ഉള്ളത് സ്വിറ്റ്‌സർലാൻഡിൽ മാത്രം. അത് പോലെ തന്നെ  മനുഷ്യസ്നേഹത്തിലും  കാരുണ്യ പ്രവൃത്തിയിലും അവർ വീണ്ടും  മാതൃക  ആകുന്നു. 

സ്വിറ്റ്സർലാന്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ആയ കേളിയുടെ  രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതി ആണ് കിൻഡർ  ഫോർ കിൻഡർ. പഠനത്തിൽ സമർത്ഥരായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭാസ സഹായപദ്ധതിയും കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ പുതിയതായി കുട്ടികൾ ചെയ്യുന്നു.കുട്ടികൾ അവർക്ക് ലഭിക്കുന്ന പോക്കറ്റ് മണി  നല്ലൊരു കാര്യത്തിന് വേണ്ടി വിനിയോഗിക്കാൻ  മനസ്സ് വച്ചപ്പോൾ  നല്ലവരായ രക്ഷിതാക്കളും അകമഴിഞ്ഞ പിന്തുണയേകി പദ്ധതിയെ പിന്തുണക്കാൻ മുന്നോട്ടു വന്നു.  

സ്വിറ്റ്‌സർലണ്ടിൽ  വളരുന്ന  മലയാളി കുട്ടികൾ കൈകോർത്തപ്പോൾ  ഒന്നരക്കോടി രൂപയുടെ  പുണ്യമാണ്  അവർക്ക് കേരളത്തിൽ ചെയ്യാനായത്. സ്വിസ് കുട്ടികൾ  കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കുക  എന്ന  ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതി  കഴിഞ്ഞ പതിനൊന്ന് വർഷമായി  ഭംഗിയായി പ്രവർത്തിച്ചു വരുന്നു.മറ്റ്  മലയാളി സംഘടനകളുടെയും കുട്ടികളുടടെയും  അകമഴിഞ്ഞ  പിന്തുണയും  ഈ പ്രോജക്ടിന് ലഭിച്ചു വരുന്നു. 

 എറണാകുളം രാജഗിരി കോളേജ്  ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന ചടങ്ങിൽ കേളിയുടെ സഹായധനം കൈമാറി.ആദ്യ ഗഡുവായ പതിനൊന്ന്  ലക്ഷത്തിഎഴുപതിനായിരം രൂപയുടെ ചെക്ക് കിൻഡർ  ഫോർ കിൻഡർ  പ്രതിനിധികളായ  മിഷേൽ പാലാത്രക്കടവിൽ, ബാബു കാട്ടുപാലം, പയസ് പാലാത്രക്കടവിൽ  എന്നിവർ ചേർന്ന്  കൈമാറി. തൃക്കാക്കര എം.എൽ.എ പി.റ്റി. തോമസ് ചെക്ക് സ്വീകരിച്ചു. കേളിയുടെ  സഹായം കൊണ്ട്  പഠിച്ച്  ഉന്നത വിദ്യാഭാസം നേടിയ കുട്ടികൾ  നന്ദി പറഞ്ഞത്  സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.