Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ടോം ഉഴുന്നാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

 ടിജി മറ്റം
Ein-mit-Cholera-infizierter-Mann-wird-in-einem-Spital-in-Sanaa-behandelt

സൂറിക്∙ മലയാളി വൈദികൻ ടോം ഉഴുന്നാലിൽ തടവിൽ കഴിയുന്ന യെമനിൽ, കോളറ വൻതോതിൽ പടരുന്നതായി റെഡ്ക്രോസ്സിന്റെ ജനീവ ഓഫിസ് വ്യക്തമാക്കി. ഇതേവരെ 1700 മരണവും, മൂന്ന് ലക്ഷം പേരെ അസുഖം ബാധിച്ചതായും റെഡ്‌ക്രോസിന്റെ ഇന്റർനാഷനൽ കമ്മിറ്റി പറയുന്നു.

Yeman Cholera

മലയാളി വൈദികൻ യെമനിൽ എവിടെയാണ് തടവിലെന്നു വ്യക്തമല്ലെങ്കിലും രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയായ അബ്‌സിലാണ്‌ കോളറ അതിവേഗം പടരുന്നത്. പ്രശ്‌ന ബാധിത മേഖലകളിൽ സൗജന്യ സേവനം നടത്തുന്ന ജർമ്മൻ ഡോക്ടർമാരുടെ സന്നദ്ധ സംഘടനയായ "എർസ്‌റ്റെ ഓണെ ഗ്രെൻസെൻ" പറയുന്നതനുസരിച്ചു, ആരോഗ്യരക്ഷാ സംവിധാനങ്ങൾ താറുമാറായ യെമനിൽ ശുദ്ധജല വിതരണത്തിലും, മലിന വസ്‌തുക്കളുടെ നിർമ്മാർജ്ജനത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.