Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാലികളുടെ കലാമാമാങ്കം

m3

വിയന്ന∙കലയുടെ ഈറ്റില്ലമായ വിയന്നയില്‍ മലയാളത്തനിമയുടെ സംഗീത, കലാ മാമാങ്കം പെയ്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ആസ്വാദനത്തിന്റെ കൊടുമുടിയിലേക്കുയര്‍ന്നു.ഈ കലാവിരുന്നില്‍ പങ്കെടുക്കുന്നില്ലെങ്കില്‍, അതു നമുക്ക് ഒരു തീരാനഷ്ടം തന്നെ അനുഭവസ്ഥര്‍ വിവരിക്കുന്നു.അതോടൊപ്പം പാചക കലയിലെ പ്രശസ്തര്‍ മേമ്പൊടി ചേര്‍ത്ത വിരുന്ന് ഏവര്‍ക്കും നാവിന്‍ തുമ്പില്‍ ആസ്വാദനത്തിന്റെ  വിസ്മയങ്ങള്‍ തീര്‍ക്കുന്നു.

m-2

കലാകാരന്മാരുടെ പാടവവും ശരീരവടിവും ഭരതനാട്യത്തിലും ഒപ്പനയിലും തികഞ്ഞു നില്‍ക്കുന്നു എന്നു നിസംശയം പറയാം. പുല്ലാങ്കുഴലും ചെണ്ടമേളവും തബലയും വീണയും തുടങ്ങി പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സംഗീതോപകരണങ്ങള്‍ മനസ്സില്‍ ആസ്വാദനത്തിന്റെ ആറാട്ട് നടത്തുന്നു . മലയാളികള്‍ക്ക് ഈ അസുലഭ സന്ദര്‍ഭം വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യം മാത്രം ബാക്കി.

m-1

ഈ കലാവിരുന്ന് ജൂലൈ 7 വരെ തുടർച്ചയായി എല്ലാ ദിവസവും ആറു മണിക്ക് നടക്കും.പ്രവേശനം തികച്ചും സൗജന്യമാണ്.
വിലാസം മൊസൈക്ക്  ഈവന്റ്  സെന്റര്‍
ഷേരെര്‍ സ്ട്രാസ്സെ  4 , 1221 വിയന്ന
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.