Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിമാനത്തിലെ അതിക്രമത്തിന് ആറു വർഷം തടവ്

ടിജി മറ്റം
Edelweiss

സൂറിക്∙മദ്യപിച്ചു വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ചതിനും പൈലറ്റിനെ തല്ലിയതിനും 38 കാരനായ സ്വിസ്സ് പൗരന് ഏതൻസിലെ കോടതി ആറ് വർഷം തടവ് ശിക്ഷ വിധിച്ചു. ജനീവയിൽ നിന്നും ഈജിപ്റ്റിലെ ഷാർമ് എൽ ഷെയ്‌ഖിലേക്ക് പറന്ന എഡെൽ വൈസ്‌ വിമാനത്തിൽ നടന്ന സംഭവത്തിൽ, ഗ്രീസിലെ ഏതൻസിൽ അടിയന്തര ലാൻഡിങ്  നടത്തുകയായിരുന്നു.

പുതുവൽസരം ആഘോഷിക്കാൻ കൂട്ടുകാരിയുമായി 2007 ഡിസംബർ അവസാനം നടത്തിയ യാത്രയാണ് മദ്യലഹരിയിൽ കുളമായത്. ജനീവ എയർപോർട്ടിൽവെച്ച് തന്നെ മൂന്ന് വീതം ബിയറും, വിസ്‌കി കോളയും അകത്താക്കിയിരുന്നതായി സംഭവത്തിൽ അടികൊണ്ട കൂട്ടുകാരിയും സാക്ഷ്യപ്പെടുത്തിയിരുന്നു.
.

വിമാനത്തിനുള്ളിൽ ഗേൾ ഫ്രണ്ടുമായി വഴക്കും, അടിയും വെച്ച ജനീവ സ്വദേശി, സഹയാത്രികർക്കും, വിമാനജോലിക്കാർക്കു നേരെയും അതിക്രമം നടത്തിയതോടെയാണ് പൈലറ്റ് ഇടപെട്ടത്. ഇക്കണോമി ക്‌ളാസ്സിൽ നിന്നും, ബിസിനസ്സ് ക്ലാസ്സിലേക്ക് മാറ്റിയിരുത്തിയെങ്കിലും, അടങ്ങാതെ പൈലറ്റിന്റെ മേലും കൈവച്ചതോടെ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. ശേഷം ഏതൻസിലെ ജയിലിൽ പുതുവത്സരത്തിൽ കഴിയാനായിരുന്നു യോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.