Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലണ്ട്, ഐസ്‌ലാൻഡ്, നോർവെ: യൂറോപ്പിലെ ചെലവേറിയ രാജ്യങ്ങൾ

ടിജി മറ്റം
x-default

സൂറിക്∙ സ്വിറ്റ്സർലണ്ട്, ഐസ്‌ലാൻഡ്, നോർവെ എന്നിവയാണ് യൂറോപ്പിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങൾ. യൂറോപ്യൻ യുണിയനിൽപ്പെടാത്ത ഈ രാജ്യങ്ങളിലെ വിവിധ മേഖലകളിലെ വില നിലവാരം,  ഇയു രാജ്യങ്ങളെക്കാൾ ശരാശരി 61 ശതമാനം അധികമാണെന്നും ഇയു വിന്റെ സ്റ്റാറ്റിക് വിഭാഗമായ യൂറോസ്റ്റാറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഭക്ഷണ പദാർത്ഥങ്ങളുടെ കാര്യത്തിൽ യൂറോപ്പ്യൻ ശരാശരിയിൽ നിന്നും സ്വിറ്റസർലൻഡും (+73), നോർവെയും (+63), വസ്ത്രങ്ങളുടെ വിലയിൽ ഐസ്‌ലാൻഡും (+63), സ്വിറ്റ്സർലൻഡും (+43) ഏറ്റവും ചെലവേറിയ രാജ്യങ്ങളാവുന്നു. ആൽക്കഹോൾ, ടബാക് വിലയിൽ ഐസ്‌ലാൻഡും, നോർവെയുമാണ് മുന്നിലെങ്കിൽ, ഹോട്ടൽ റെസ്റ്റോറന്റ് സർവീസിൽ (+67) ഒന്നാം സ്ഥാനം സ്വിറ്റസർലൻഡിനാണ്. ഒരു ശരാശരി ഷോപ്പിംഗ് ബാസ്‌കറ്റിന്റെ ഉള്ളടക്കത്തിന്റെ വില നിലവാരത്തിൽ ഇയു രാജ്യങ്ങളിൽ ഡെന്മാർക് ഏറ്റവും മുന്നിലും, ബൾഗേറിയയും, റുമേനിയയും ഏറ്റവും പിന്നിലും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.