Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സിറിയ

al-bagdadhi

ദമാസ്‌കസ്∙ ഐഎസ്‌ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സര്‍ക്കാര്‍ ചാനല്‍. എന്നാല്‍ മുമ്പും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ ഏറെ കരുതലോടെയാണു പ്രതികരിക്കുന്നത്.

ശനിയാഴ്ച റാഖയില്‍ നടന്ന ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ സൈന്യം അറിയിച്ചത്. അതിശക്തമായ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബാഗ്ദാദി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നോ എന്നു വ്യക്തമായിട്ടില്ല. ബാഗ്ദാദിയുടെ തലയ്ക്ക് 25 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്.

മൊസൂളിനു പുറത്തുള്ള മരുഭൂമിയിലെ ഒളിത്താവളത്തിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണു നിഗമനം. എന്നാല്‍ മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചതോടെ ബാഗ്ദാദി രക്ഷപ്പെട്ടുവെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.