Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജനീവ വിമാനത്താവളത്തിൽ തീവ്രവാദ സ്വാധീനം തിരിച്ചറിയാൻ പരിശീലനം

 ജോസ് കുമ്പിളുവേലിൽ
geneva-airoport

ജനീവ∙ ജീവനക്കാർക്കിടയിൽ തീവ്രവാദ ആശയങ്ങൾക്ക് പ്രചാരം ലഭിക്കുന്നുണ്ടോ എന്നു തിരിച്ചറിയാൻ സഹായിക്കുന്നതിന് ജനീവ വിമാനത്താവളത്തിൽ പരിശീലനം നടത്തുന്നു. ഈ വർഷം ആദ്യം ആരംഭിച്ച കോഴ്സ് ഘട്ടം ഘട്ടമായി വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ ജീവനക്കാർക്കും നൽകി വരുകയാണ്. കാന്റനൽ സർക്കാരിന്റെ സുരക്ഷാ വകുപ്പ് നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

2015 അവസാനം ബാഗേജ് ഹാൻഡ്ലർമാരിൽ രണ്ടു പേരുടെ പാസുകൾ റദ്ദാക്കിയിരുന്നു. ഫ്രഞ്ച് പൗരൻമാരായ ഇവർ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നായിരുന്നു ഇത്. ഈ സംഭവം ഫ്രാൻസും സ്വിറ്റ്സർലൻഡും തമ്മിൽ അഭിപ്രായ വ്യത്യാസത്തിനു വഴി തെളിക്കുകയും, 200 ഫ്രഞ്ച് ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഫ്രഞ്ച് അധികൃതർ വിസമ്മതിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.