Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന്

സൂറിച്ച്∙ സിറോ മലബാർ കമ്മ്യൂണിറ്റി ദിനം  ഈ വർഷം മേയ് 28 ഞായറാഴ്‌ച  സൂറിച്ചിൽ നടക്കും. അതിശ്രേഷ്‌ഠമെന്ന്  വിശ്വസിക്കുന്ന വിശ്വാസ പാരമ്പര്യത്തിന്റെ  ആഘോഷദിനമായി  ഈ ദിനം സിറോ മലബാർ വിശ്വാസികൾ ആചരിച്ചു വരുന്നു.

ഈ വർഷത്തെ സഭാദിനം  സൂറിച്ച് സെന്റ്. തെരേസ ദേവാലയത്തിൽ ബിഷപ്പ് മാർ പ്രിൻസ് പനങ്ങാടിന്റെ (ആദിലാബാദ്  രൂപതാ മെത്രാൻ ) മുഖ്യ കാർമികത്വത്തിൽ ആഘോഷിക്കുന്നു.  ഞായറാഴ്‌ച  ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ പാട്ടുകുർബാനയോടെ സമൂഹബലിയോടെ  ആഘോഷങ്ങൾക്ക് നാന്ദി കുറിക്കും. വൈകിട്ട് 5:30 ന്പൊതുസമ്മേളനം. 6നു കലാപരിപാടികൾ കൂടാതെ സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

കമ്മ്യൂണിറ്റി ദിനത്തിൽ ഈ വർഷം വിവാഹ ജീവിതത്തിന്റെ സിൽവർ  ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുന്നതും ഈ  വർഷം  ആദ്യ കുർബാന സ്വീകരിച്ച  കുഞ്ഞുങ്ങളെ അനുമോദിക്കും.

വിശ്വാസ പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള  സഭാദിനത്തിലേക്ക്  എല്ലാവരെയും  സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ  ഫാ. തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.