Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വ്യാജ സ്വിസ്സ് ചീസ് വിദേശത്തു വിറ്റു, കേസായി

ടിജി മറ്റം
Emmentaler-Chees

സൂറിച്ച്∙ 3500 ടൺ വ്യാജ സ്വിസ്സ് എമ്മൻതാലർ ചീസുകൾ വിദേശത്തു വിറ്റ സ്വിസ്സ് ചീസ് കച്ചവടക്കാരനെതിരെ കേസ്സ്. ലോക പ്രസിദ്ധമായ സ്വിസ്സ് ചീസിലെ കൂടിയ ഇനമാണ് എമ്മൻതാലർ. ഇതേപേരിലുള്ള സ്ഥലത്തു നിന്ന് മാത്രം ഉൽപ്പാദിപ്പിക്കാൻ അനുമതിയുള്ള, രൂപഘടനയിലും സവിശേഷതകളുള്ള, 2006 മുതൽ പേറ്റന്റ് പരിരക്ഷയുമുള്ളതാണ് ഹാർഡ് ചീസ് വിഭാഗത്തിൽപ്പെടുന്ന 'എമ്മൻതാലർ' .ഈ ബ്രാൻഡിന് വിദേശങ്ങളിലുള്ള പ്രിയം മുതലെടുത്തായിരുന്നു, സ്വിറ്റസർലണ്ടിലെ സെന്റ് ഗാലനിലെ ലിന്ത് മേഖലയിൽ നിന്നുള്ള ചീസ് കച്ചവടക്കാരന്റെ വ്യാജ ചീസ് കച്ചവടം.

ഈ കച്ചവടത്തിലൂടെ 1.2 കോടി സ്വിസ്സ് ഫ്രാങ്ക് അധികം നേടിയെന്നാണ്, 49 കാരനായ ചീസ് ഉൽപ്പാദകനെതിരെയുള്ള കുറ്റപത്രത്തിലെ ആരോപണം. 10 വർഷങ്ങൾക്ക് മുമ്പും ഇതേ ആരോപണത്തിന്റെ പേരിൽ കോടതി കേറിയതാണെങ്കിലും, അന്ന് കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ പന്നി ഇറച്ചി വിൽപ്പനയിൽ, വ്യാജ വിവരണങ്ങൾ ചേർത്തത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാളുടെപേരിൽ, ഇത്തവണ തെളിവുകൾ ശക്തമാണെന്നാണ് പ്രോസികുഷൻ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.