Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിക്കു തടവ്

ജോസ് കുമ്പിളുവേലിൽ
michel

പാരിസ്∙ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷുമാക്കറുടെ മക്കളെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ആൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ഇയാളുടെ ശിക്ഷ സസ്പെൻഡ് ചെയ്ത കോടതി, മനശാസ്ത്ര ചികിത്സ നൽകാനും ഉത്തരവിട്ടു.

ഒമ്പതു ലക്ഷം യൂറോ നൽകിയില്ലെങ്കിൽ ഷൂമിയുടെ മക്കളെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇരുപതുകാരിയായ ജീന മരിയയും പതിനെട്ടുകാരനായ മിക്കുമാണ് ഷൂമിയുടെ മക്കൾ. ഷൂമിയുടെ  ഭാര്യ കോറിനയുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഇതിൽ പണമിടാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നതിനാൽ പോലീസിന് അനായാസം ആളെ പിടികൂടാൻ സാധിച്ചു.

ഇത്തരത്തിൽ മെയിൽ അയച്ചതുകൂടി കണക്കിലെടുത്താണ് കോടതി പ്രതിക്ക് ചികിത്സ നിർദേശിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.