Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹേഗിലെ രാജ്യാന്തര കോടതിയിൽ മലയാളി സാന്നിധ്യം

 ജോർജ് ജോൺ
Asha-Antony

ഹേഗ്∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ നൽകും വരെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആന്റണി ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളിൽ ഒരാളായി ഈ വിചാരണയിൽ പങ്കെടുത്തു. 2012 ഇന്ത്യൻ ഫോറിൻ സർവിസിൽപ്പെട്ട ആശ നെതർലൻഡ്സ് എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്. വത്തിക്കാനിൽ മദർ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായും ആശ പങ്കെടുത്തിരുന്നു.

2009ൽ എറണാകുളം സെൻറ് തെരേസാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷമാണ് ആശ വിദേശ സർവീസിൽ പ്രവേശിക്കുന്നത്. ബ്രസീലിലെ ഇന്ത്യൻ എംബസിയിൽ ആയിരുന്നു ആദ്യനിയമനം. 2016 ലാണ് നെതർലൻഡ്സിലെ എംബസിയിൽ എത്തുന്നത്. 

അഡ്വക്കറ്റ് ജനറൽ ഓഫിസിലെ റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ കെ.ടി. ആൻറണിയുടെയും പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഓഫിസർ സുശീല ആന്റണിയുടെയും മകളാണ് ആശാ ആന്റണി.  ബ്രിട്ടനിൽ സയൻറിസ്റ്റായ റൈറ്റ് ജേക്കബാണ് ഭർത്താവ്. സഹോദരൻ തോമസ് ആന്റണി അമേരിക്കയിൽ സ്പേസ് എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.