Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

2000 കോടി ചെലവില്‍ ലോകത്തെ ആദ്യ കപ്പല്‍ ടണല്‍ നോര്‍വെയില്‍

ship-tunnel

ഓസ്‌ലോ∙ ഏറ്റവും കൂടുതല്‍ അപകടകരമായ തീരമേഖലയുള്ള നോര്‍വെ ലോകത്താദ്യമായി കപ്പലുകള്‍ക്കായി ടണല്‍ നിര്‍മിക്കുന്നു. 1.7 കിലോമീറ്റര്‍ ദൂരം വലിയ കുന്നു തുരന്ന് 16,000 ടണ്‍ വരെ ഭാരമുള്ള യാത്രാ, ചരക്കു കപ്പലുകള്‍ക്കു പോകാന്‍ പാകത്തിലാണ് ടണല്‍ നിര്‍മിക്കുന്നത്.

സ്റ്റാഡ് കപ്പല്‍ ടണലിന് 27 മീറ്റര്‍ ഉയരവും 26.5 മീറ്റര്‍ വീതിയുമാണ് ഉദ്ദേശിക്കുന്നത്. 2023-ല്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് നോര്‍വീജിയന്‍ ഗതാഗതി മന്ത്രി അറിയിച്ചു. 2000 കോടിയോളം രൂപ ചെലവുവരുന്ന ടണല്‍ അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കും. ഏതാണ്ട് 80 ലക്ഷം ടണ്‍ പാറ പൊട്ടിച്ചു വേണം ടണലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍.  

നോര്‍വെയിലെ ഏറ്റവും അപകടകരമായ കാലാവസ്ഥയുള്ള സ്റ്റാഡ്ഹാവെറ്റ് കടലിലൂടെയുള്ള യാത്ര ഒഴിവാക്കാനായാണ് ടണല്‍ നിര്‍മിക്കുന്നത്. വര്‍ഷത്തില്‍ നൂറിലേറെ ദിവസങ്ങളിലും ഈ സമുദ്രമേഖലയില്‍ കൊടുങ്കാറ്റ് ഉണ്ടാകുന്നുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി കപ്പലുകള്‍ക്കു ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗത്തെക്കുറിച്ച് നോര്‍വെ ആലോചിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ 43 അപകടങ്ങളും 33 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പുതുതായി നിര്‍മിക്കുന്ന ടണലിലൂടെ ഏതു കാലാവസ്ഥയിലും കപ്പലുകള്‍ക്കു യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ship-tunnel1

ടണല്‍ സാങ്കേതിക വിദ്യയില്‍ ലോകത്തെ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമാണ് നോര്‍വെ. 25 കിലോമീറ്റര്‍ ദൂരത്തില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ടണല്‍ നോര്‍വെയിലാണ്. ലോകത്തെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ ടണലും ഇവിടെത്തന്നെ. സമുദ്രനിരപ്പില്‍നിന്ന് 287 മീറ്റര്‍ താഴ്ചയില്‍ 7765 മീറ്റര്‍ നീളത്തിലാണ് ഈ ടണല്‍ നിര്‍മിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.