Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂറോപ്പിലാകമാനം പർദ നിരോധിക്കണം: ജുങ്കറുടെ പാർട്ടി

ജോസ് കുമ്പിളുവേലിൽ
epp-junker

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിൽ ആകമാനം പർദ നിരോധനം നടപ്പാക്കണമെന്ന് യൂറോപ്യൻ പീപ്പിൾസ് പാർട്ടി. യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണിത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്  ക്ലോദ് ജുങ്കർ ഇൗ പാർട്ടിയുടെ പ്രതിനിധിയും. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കുമെന്നാണ് പാർട്ടി പറയുന്നത്. അതിനാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കുന്നതിന് ഇത്തരം വസ്ത്രധാരണ രീതി നിരോധിക്കണമെന്നാണ് ആവശ്യം.

216 സീറ്റാണ് പാർട്ടിക്ക് യൂറോപ്യൻ പാർലമെന്റിലുള്ളത്. എന്നാൽ, പാർലമെന്റിൽ ഇത്തരത്തിൽ നിയമ നിർമാണം അവതരിപ്പിക്കുന്നതു സംബന്ധിച്ച സൂചനയൊന്നും പ്രത്യക്ഷത്തിൽ നൽകിയിട്ടില്ല. ബുർഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർട്ടി തലത്തിലാണ് പാസാക്കിയിരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.