Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോർവേ ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം; ഇന്ത്യ 122–ാം സ്ഥാനത്ത്

ടിജി മറ്റം
SCHWEIZ NEUJAHR 2017 NEUJAHRSSCHWIMMEN

സൂറിക്: ലോകത്തു ആളുകൾ ഏറ്റവും ആനന്ദത്തോടെയും ആമോദത്തോടെയും വസിച്ചിടുന്ന രാജ്യം എന്ന പദവി ഇനി നോർവേക്ക്‌ സ്വന്തം. കഴിഞ്ഞ മൂന്ന് വർഷത്തെ ഒന്നാം സ്ഥാനക്കാരായിരുന്ന ഡെന്മാർക്ക് ഒരു "സന്തോഷപ്പാടിന് " പിന്നിലായി രണ്ടാമതെത്തി. ഐസ്‌ലാൻഡാണ് മൂന്നാമത്, ഫിൻലാൻഡ് അഞ്ചാമതും. പട്ടികയിൽ നാലാമതെത്തിയ സ്വിറ്റ്സർലൻഡ് മാത്രമാണ് ആദ്യ അഞ്ചിൽ വടക്കൻ യൂറോപ്പ് സോണിന് വെളിയിൽ നിന്നുള്ള രാജ്യം.

ആളോഹരി വരുമാനം, ജീവിത ദൈർഘ്യം, ജീവിത നിലവാരം തുടങ്ങി വിവിധ ഘടകങ്ങളെ ആധാരമാക്കിയുള്ള വസ്തുതകൾ വെച്ചും, ഭരണകൂടത്തിലുള്ള വിശ്വാസം, അഴിമതി, ആശങ്ക, ദുഃഖം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്നും ചോദ്യാവലിയിലൂടെ ചോദിച്ചറിഞ്ഞുമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് വേൾഡ് ഹാപ്പിനെസ്സ്‌ റിപ്പോർട്ട് പത്രാധിപ സമിതി പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കാര്യങ്ങളാണ് പരിഗണിച്ചത്.

നെതർലാൻഡ്‌സ്, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രിയ, ജർമ്മനി, ഇസ്രായേൽ, കോസ്റ്ററിക, അയർലൻഡ് രാജ്യങ്ങളും ആദ്യ 20 ൽ ഇടം പിടിച്ചു. ഫ്രാൻസ്(31), ഇറ്റലി(48),റഷ്യ(49), ജപ്പാൻ(51) എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളുടെ സ്ഥാനം.

155 രാജ്യങ്ങളെ വിശകലനം ചെയ്‌തുള്ള വേൾഡ് ഹാപ്പിനെസ്സ്‌ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 122 ആണ്. ചൈന(79), പാക്കിസ്ഥാൻ(80), നേപ്പാൾ(99), ബംഗ്ലാദേശ്(110), ശ്രീലങ്ക(120) എന്നീ അയൽ രാജ്യങ്ങളെല്ലാംതന്നെ പട്ടികയിൽ ഇന്ത്യക്ക് മുന്നിലാണ്. ആഫ്രിക്കൻ രാജ്യങ്ങളാണ് ലിസ്റ്റിലെ ഏറ്റവും അവസാനമുള്ള 30 രാജ്യങ്ങളിൽ ഭൂരിഭാഗവും. അഫ്‌ഗാനിസ്ഥാൻ 141ഉം, സിറിയ 152 ഉം സ്ഥാനങ്ങളിലാണ്. നോർത്ത് കൊറിയ ലിസ്റ്റിൽ ഉൾപ്പെടുന്നില്ല

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.